Re-discover Kerala

For the greater Glory of God and the Salvation of Humanity

For the greater Glory of God and the Salvation of Humanity

കുടുംബത്തിൽ പിറന്നവർ

അഭിജാതർ അഥവാ കുടുംബത്തിൽ പിറന്നവർ

ആരാണു ‘കുടുംബത്തിൽ പിറന്നവർ’? നല്ല മാതാപിതാക്കൾക്കു ജനിച്ച് നല്ല രക്ഷിതാ ക്കളുടെ പരിശീലനത്തിൽ വളർന്നവർ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ നല്ല കുടുംബത്തിൽ ജനിച്ചു വളർന്നവർ. അവരെയാണു കുടുംബത്തിൽ പിറന്നവർ എന്നു വിളിക്കുക. ആരാണു നല്ല മാതാപിതാക്കൾ, ഏതാണു നല്ല കുടുംബങ്ങൾ?

അ.പു..കു., അ.പു.ക.കു., പു.ക.കു. എന്നീ ചുരുക്കപ്പേരുകൾ കേരളത്തിലെ ക്രൈസ്തവർക്കു വളരെ പരിചിതമാണ്. അതിപുരാതന ക്രൈസ്‌തവ കുടുംബം, അതിപുരാതന കത്തോലിക്കാ കുടുംബം, പുരാതന കത്തോലിക്കാ കുടുംബം എന്നിങ്ങനെയാണല്ലൊ അവയുടെ പൂർണരൂപങ്ങൾ.

പാരമ്പര്യം, ആഢ്യത്വം, കുലീനത തുടങ്ങിയവയാണു നല്ല കുടുംബത്തിന്റെ മാനദ ണ്‌ഡങ്ങളായി കണക്കാക്കപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാനമാണു കുടുംബത്തിന്റെ പാര മ്പര്യം അഥവാ പഴക്കം.

എന്താണു കുടുംബത്തിൻ്റെ പഴക്കം? ഒരു വ്യക്തിയും മണ്ണിൽനിന്നു മുളച്ചുവരുന്നില്ല. എല്ലാവർക്കും മാതാപിതാക്കളുണ്ട്. ആ മാതാപിതാക്കൾക്കുമുണ്ട് മാതാപിതാക്കൾ. ആ ചങ്ങല മനുഷ്യവംശത്തിൻ്റെ തുടക്കത്തോളം നീളും അങ്ങനെവരുമ്പോൾ പഴക്കം എല്ലാ കുടുംബങ്ങൾക്കുമുണ്ട്. പിന്നെ എന്താണു കുടുംബത്തിൻ്റെ പുരാതനത്വം എന്നത്?

അതിന്റെ ഉത്തരം മനുഷ്യനല്ല ദൈവമാണു തരുന്നത്. ഒരു വ്യക്തിയോ മാതാപിതാ ക്കളോ ദൈവത്താൽ വിളിക്കപ്പെട്ടതിൻ്റെയും ആ വിളിക്ക് ഉത്തരം നൽകിയതിൻ്റെയും പഴ ക്കമാണു കുടുംബത്തിൻ്റെ യഥാർഥ പുരാതനത്വം. ക്രൈസ്‌തവരെ സംബന്ധിച്ച് ഭൂമുഖത്ത ഏറ്റവും പുരാതനമായ തറവാട് ആദം-ഹവ്വ ദമ്പതികൾ താമസിച്ചിരുന്ന ‘ഏഡൻ ഗാർഡൻസ് വില്ല’ ആയിരുന്നല്ലോ.

ആദിമാതാപിതാക്കൾ പാപം ചെയ്‌തപ്പോൾ അവർ ‘ഏഡൻ ഗാർഡൻസി’ൽനിന്ന് കുടി യൊഴിപ്പിക്കപ്പെട്ടു എന്നു നാം മനസിലാക്കുന്നു. പക്ഷേ, ആദത്തിൻ്റെ ആഢ്യത്വം നിഷേധി ക്കപ്പെട്ടില്ല. അതുകൊണ്ടാണ് സൃഷ്ട‌ികൾക്കെല്ലാം ഉപരിയായി ആദം ബഹുമാനിക്കപ്പെടുന്നു എന്നു വിശുദ്ധഗ്രന്ഥം (പ്രഭാഷകൻ 49: 16) പറയുന്നത്.

പിന്നെ, നോഹിന്റെ്റെ പുത്രൻ സേമിൻ്റെ തറവാട്ടുപേരിൽ ജനതകൾ അറിയപ്പെട്ടു. സെമി റ്റിക് എന്ന വിശേഷണത്തോടെ വംശപരമ്പരയിൽ ദാവീദ് രാജാവ് ഏറെ പ്രശസ്‌തനും പ്രതാപിയുമായി യേശുക്രിസ്‌തു ദാവീദിൻ്റെ പുത്രനായി അറിയപ്പെട്ടു.

ദാവീദിന്റെ പാരമ്പര്യത്തോളം പുരാതനത്വമുള്ള ഒരു ഭവനവും ഭൂമുഖത്ത് അറിയപ്പെടു ന്നില്ല. എല്ലാവർക്കും പഴക്കമുണ്ട്. പക്ഷേ, അതു ‘പാരമ്പര്യമോ പുരാതനത്വമോ’ ആകുന്നി ല്ല. ഇന്നിപ്പോൾ യൂറോപ്പിലെ നിരവധി കൂലീന കുടുംബങ്ങൾ, രാജകുടുംബങ്ങളും പ്രഭുകു ടുംബങ്ങളും കുലീനരും, അവരുടെ വംശപരമ്പരയുടെ ഉറവിടം കണ്ടെത്തിയിരിക്കുന്നത് ദാവിദിന്റെ പാരമ്പര്യത്തിലും യൂദാഭവനത്തിലുമാണ്. ദാവീദും ദൈവവുമായുള്ള ബന്ധമാണ് ഈ പാരമ്പര്യത്തിൻ്റെയും കുലീനതയുടെയും അടിസ്ഥാനം.

ലോകത്തിലെ, ഭാരതത്തിലെ, കേരളത്തിലെ ക്രൈസ്‌തവ കുടുംബങ്ങൾക്ക് അവകാശ പ്പെടാവുന്നത് പരമാവധി രണ്ടായിരം വർഷത്തെ ക്രൈസ്‌തവ പാരമ്പര്യമാണ്. അത്രയും പാരമ്പര്യമുള്ള കേരളക്രൈസ്‌തവർ തങ്ങളുടെ ഉറവിടം കണ്ടെത്തുന്നതാകട്ടെ അന്നത്തെ ചില ബ്രാഹ്മണകുടുംബങ്ങളിലും. കാരണം, നൂറ്റാണ്ടുകളോ സഹസ്രാബ്‌ദങ്ങളോ ആയി ദൈവത്തിനുവേണ്ടി ശുശ്രൂഷ ചെയ്തിരുന്നവരായിരുന്നു വൈദികബ്രാഹ്മണർ.

അവരിൽ ഏതാനും കുടുംബങ്ങൾ യേശുക്രിസ്‌തുവിൻ്റെ ശിഷ്യൻ തോമസിൽനിന്നു ദൈവത്തിൻ്റെ വിളി കേട്ട് അതു സ്വീകരിച്ചു. ദൈവത്തെയും അവിടത്തെ പുത്രനായ യേശു ക്രിസ്തു‌വിനെയും സ്വീകരിച്ച ആ ബ്രാഹ്മണപിതാക്കളോടുള്ള ദൈവത്തിൻ്റെ കാരുണ്യവും അവിടത്തെ അനുഗ്രഹവും ‘ആയിരം തലമുറ’കളോളം നീളുന്നതാണ്. അതുകൊണ്ടാണ് അവരുടെ പിൻഗാമികളായ, അവരുടെ പരമ്പരയിൽപ്പെട്ട ആയിരക്കണക്കിനു നിരവധി കുടും ബങ്ങൾക്ക് ഇന്നും കുടുംബപുരാതനത്വത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാനും അ തിൻ്റെ അനുഗ്രഹം അനുഭവിക്കാനും ഇടയാകുന്നത്.

കുടുംബങ്ങളുടെ പുരാതനത്വവും പാരമ്പര്യവും കേവലം പൊങ്ങച്ചം പറയലല്ല. ക്രൈസ്തവർക്കത് ബാഹ്യപ്രതാപത്തിൻ്റെയോ സമ്പന്നതയുടെയോ അളവുകോലുമല്ല, ആധി പത്യത്തിന്റെ സൂചകവുമല്ല. കുടുംബപാരമ്പര്യത്തിൽ അഭിമാനിക്കുന്നതു വംശമഹിമയുടെയോ ജാതിപ്രതാപത്തിൻ്റെയോ സമ്പൽസമൃദ്ധിയുടെയോ വർണമേൽക്കോയ്‌മയുടെയോ ഒന്നും പേരിലാകാൻ പാടില്ല.

അതിദരിദ്രമായിരുന്ന, തലമുറകളുടെ പിന്തുടർച്ചയില്ലാതെ പോയ ഒരു യഹൂദകുടുംബ മാണ് ഇന്നു ലോകത്ത് ഏറ്റവും ആദരവോടെ അനുസ്‌മരിക്കപ്പെടുന്ന, കുടുംബവും എന്നോർക്കണം. രണ്ടു സഹസ്രാബ്‌ദം മുമ്പു നസറേത്തിലുണ്ടായിരുന്ന ജോസഫ്-മറിയം ദമ്പതികളുടെ ഭവനം. തിരുക്കുടുംബം. അതിനാൽ, ക്രൈസ്‌തവ കുടുംബങ്ങളുടെ പുരാത നത്വം തങ്ങളുടെ പൂർവമാതാപിതാക്കൾ എത്ര പണ്ടേ ദൈവത്തിൻ്റെ വിളി കേട്ടു, തങ്ങൾ ദൈവത്തെ എത്രമാത്രം അനുസരിക്കുന്നു എന്നിവയുടെയൊക്കെ, മറ്റൊരു വിധത്തിൽ പറ ഞ്ഞാൽ ഈശ്വരസഹവാസമെന്ന ഐശ്വര്യത്തിൻ്റെ മാത്രം അടയാളമാണ്.

ദൈവത്തെ സ്വീകരിച്ചവർക്ക്, അവിടത്തോടു വിശ്വസ്‌തത കാണിച്ചവർക്ക് ദൈവം തീർച്ച യായും കുടുംബങ്ങളുടെ കുലീനതയും ആഢ്യത്വവും അടക്കം ഭൗമിക-പാരത്രിക ജീവിത ങ്ങൾക്കായി അനുഗ്രഹങ്ങൾ വർഷിക്കുന്നുണ്ട്. അതിൽ പക്ഷഭേദമില്ല. ദൈവത്തിന്റെ വിളി ഒരിക്കലും അവസാനിക്കുന്നില്ല. . അതിൽ പക്ഷഭേദമില്ല. ദൈവത്തിൻ്റെ വിളി ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ന് ആദ്യമായി ആ വിളി പൂർണവിശ്വസ്തതയോടെ സ്വീക രിക്കുന്ന നീതിമാൻ്റെ കുടുംബവും വരാനിരിക്കുന്ന നാളുകളിലും തലമുറകളിലും അനുഗ്ര ഹിക്കപ്പെടും. ലോകം നിലനിന്നാൽ ‘ആയിരം തലമുറകൾ’ വരെയും. പുതിയ പാരമ്പര്യവും ആഭിജാത്യവും ഇവിടെത്തുടങ്ങും. പാരമ്പര്യം മറന്നു പിതാക്കളെ തിരസ്‌കരിക്കുന്നവരുടെ നാലു തലമുറ വരെ ‘ശിക്ഷിക്കപ്പെടും’. ആ സ്ഥാനത്താകട്ടെ, പുതിയ നീതിമാന്റെ മക്കൾ അനുഗ്രഹം സമ്പാദിക്കും. അപ്പസ്തോലഗണത്തിൽ യൂദാസ് ഉപേക്ഷിച്ചുപോയ പദവിയും ദൗത്യവും മത്തിയാസിനു ലഭിച്ചതുപോലെ.

‘അന്യം നിന്ന’ അഭിജാതകുടുംബം

അന്യം നിന്നാൽ കുടുംബത്തിൻ്റെ തുടർച്ചയും പ്രശസ്‌തിയും അവിടെത്തീരുന്നു. അതാണു ലോകനിയമം. എന്നാൽ ‘അന്യം നിന്ന’ ഒരു കുടുംബമാണ് ഇന്നു ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ, അനുസ്യൂതം ജീവിക്കുന്ന കുടുംബം. നസറേത്തിലെ തിരുക്കുടും ബം. പക്ഷേ, ആ കുടുംബം ഭൗതികകാഴ്‌ചപ്പാടിൽ അന്യംനിന്നുപോയിട്ടും രണ്ടായിരം വർഷ ങ്ങളായി എത്രയോ വ്യക്തികളിലും കുടുംബങ്ങളിലും പുനർജനിച്ചുകൊണ്ടേയിരിക്കുന്നു. തിരുക്കുടുംബം വാഴുന്ന ഏതു കുടുംബവും തിരുക്കുടുംബത്തിൻ്റെ ഈ പുണ്യത്തിന് അർഹമാകുന്നു.

ആ പുണ്യം നേടിയ കുടുംബങ്ങളാണ് പാരമ്പര്യവും ആഭിജാത്യവും കൊണ്ട് അനുഗൃഹീതമാകുന്ന ക്രൈസ്ത‌വകുടുംബങ്ങൾ.

എന്താണു കുടുംബം?

ശാരീരിക പ്രേരണയാൽ സ്ത്രീപുരുഷ ജോടികൾ ഒന്നിച്ചു പാർക്കാൻ തുടങ്ങിയതാണു കുടുംബത്തിന്റെ ആരംഭമെന്നു ചില സാമൂഹികശാസ്ത്രജ്ഞർ പറഞ്ഞേക്കും. കുടുംബം അനിവാര്യമല്ലെന്നും അതു സമൂഹത്തിൻ്റെ ഒരു സമ്പ്രദായം മാത്രമാണെന്നും ചില പുരോഗ മനശാഠ്യക്കാരും വാദിച്ചേക്കും.

എന്നാൽ വിശുദ്ധഗ്രന്ഥം പറയുന്നു. ദൈവം ആദിയിൽ മനുഷ്യനെ സൃഷ്‌ടിച്ചു. പിന്നെ ഏകമനുഷ്യനിലെ പുരുഷത്വത്തെയും സ്ത്രീത്വത്തെയും വേർതിരിച്ച് പരസ്‌പരാകർഷമുള്ള ദ്വന്ദ്വമായി രൂപപ്പെടുത്തി. ഒരാൾ മറ്റയാളിനുവേണ്ടി. മറ്റാർക്കും അഴിക്കാൻ അനുവാദമില്ലാത്ത ബന്ധം.

ആ ബന്ധത്തിലാണു മക്കൾ ജനിക്കേണ്ടത്. വളർന്നു പാകമാകുമ്പോൾ അവരിലൂടെ പുതിയ ഭവനങ്ങൾ-ദാമ്പത്യവും ദമ്പതികളുടെ വാസസ്ഥാനങ്ങളും- രൂപം കൊള്ളുന്നു. ദാമ്പ ത്യബന്ധം ദൈവം രൂപകൽപ്പന ചെയ്‌തത്‌ പരിശുദ്ധ ത്രിത്വത്തിൽ. പിതാവ്, പുത്രൻ, പരി ശുദ്ധാത്മാവ് എന്നീ ദൈവികവ്യക്തിത്വങ്ങൾ തമ്മിലുള്ള ബന്ധം. ഒരേ സത്തയിൽ ഐക്യ പ്പെട്ട മൂന്ന് ആളത്തങ്ങളുടേത്. മനുഷ്യർക്കതു സാധ്യമല്ല.

രണ്ടിൽക്കൂടുതൽ മനുഷ്യവ്യക്തി കൾ തമ്മിലുള്ള ഒരു ബന്ധത്തിനും ഒരു ദ്വയത്തെക്കാൾ ശക്തമാകാൻ കഴിയില്ല. അവിടെ പൂർണമായ വിശ്വസ്ത‌തയും സമമായ സമർപ്പണവും സാധ്യമല്ല. മനുഷ്യൻ്റെ പരിമിതികൾ അറിയുന്ന, അവൻ്റെ സ്രഷ്‌ടാവ് തന്നെ നിശ്ചയിച്ചതു ദ്വയബന്ധമാണ്. ജീവിതപങ്കാളികളായ രണ്ടേ രണ്ട് ഇണകൾ തമ്മിലുള്ള ബന്ധം. അവിടെ പിറക്കുന്ന മക്കളും അവരിലൂടെയുള്ള കുടുംബത്തുടർച്ചയും. അതാണു കുടുംബം.

അതു മാത്രമാണു കുടുംബം. ജീവിതപങ്കാളികളെ വേർപെടുത്താൻ മരണത്തിനു മാത്രമേ അധികാരമുള്ളു. കഷ്ടപ്പാ ടിലേക്കു പോകേണ്ടിവന്നിട്ടും ആദവും ഹവ്വയും ഒരിക്കലും വേർപിരിഞ്ഞില്ല.

അഭിമാനിക്കുക, കുടുംബത്തെയോർത്ത്, കുടുംബപാരമ്പര്യത്തെയോർത്ത്

പ്രായോഗിക നിർവചനപ്രകാരം കുടുംബം എന്നത് സ്വന്തമായ വീട്ടുപേര് അഥവാ കുടുംബപ്പേര് സ്വീകരിച്ച ഒരു പൂർവപിതാവും ജീവിതപങ്കാളിയും മക്കളും ചേർന്ന ഭവനവും ആ പിതാവിന്റെ പുത്രവഴിയേയുള്ള പിൻതലമുറകളുടെ ഭവനങ്ങളും ഉൾപ്പെടുന്ന സമൂഹമാ ണല്ലോ. പിൻതലമുറകളിൽ ആരെങ്കിലും വീണ്ടും മറ്റൊരു വീട്ടുപേര് സ്വീകരിക്കുകയും ആ വ്യക്തിയുടെ പിൻതലമുറകൾ പുതിയ വീട്ടുപേരിൽ അറിയപ്പെടുകയും ചെയ്യുമ്പോൾ അതു മറ്റൊരു കുടുംബശാഖയായി മാറുന്നു. ഓർമയുള്ള ഏറ്റവും പഴയ തലമുറയുടെ ഭവനമാണു മൂലകുടുംബം അഥവാ ആ ഭവനത്തിൻ്റെ പേരാണു മൂല കുടുംബപ്പേര്.

ഇങ്ങനെ പറയുമ്പോൾ ഭവനങ്ങളും അവയുടെ ഉറവിടങ്ങളായ കുടുംബങ്ങളും ചേർന്ന താണു സമൂഹം. കുടുംബങ്ങൾ അവയിൽപ്പെട്ട വ്യക്തികളുടെ അഭിമാനത്തിൻ്റെയും വൈയ ക്തികസംസ്ക‌ാരത്തിൻ്റെയും ഒക്കെ സ്രോതസാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ കുടും ബബോധം വ്യക്തികളിൽ സ്നേഹശക്തി, അഭിമാനബോധം, കൂട്ടായ്മശക്തി, ആത്മബലം, സാഹോദര്യം, സഹകരണമനോഭാവം, സ്വന്തബന്ധ ബോധം, സമൂഹസ്നേഹം, സമൂഹത്തിൽ ഇടപെടാനുള്ള ആത്മവിശ്വാസം എന്നിങ്ങനെ നിരവധി ഗുണഭാവങ്ങൾ വളർത്തുന്നു.

അതുകൊണ്ടുതന്നെ കുടുംബാവബോധം വ്യക്തികൾക്കും അവർ മുഖേന സമൂഹത്തിനും ഗുണകരമാകുന്നു. കുടുംബത്തെക്കുറിച്ചുള്ള അഭിമാനബോധം പല നല്ല ഗുണങ്ങളും പരി ശീലിക്കാനും അനുഷ്ഠിക്കാനും വ്യക്തികളെ പ്രേരിപ്പിക്കുന്നു. കുടുംബത്തിൻ്റെ ഭാഗമെന്ന ചിന്ത, ചില ആദർശങ്ങളിൽ ഉറച്ചുനിൽക്കാൻ വ്യക്തികളെ സഹായിക്കുന്നു. പൂർവപിതാക്ക ളെയും പൂർവമാതാക്കളെയും മാതാപിതാക്കളെയും ബന്ധുജനങ്ങളെയും കുറിച്ചുള്ള ചിന്ത, പെരുമാറ്റത്തിൽ മാന്യതയും അന്തസും കുലീനതയും സ്വഭാവത്തിൽ എളിമയും സത്യസ ന്ധതയും പുലർത്താൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നു. അതു വിശ്വാസത്തിൻ്റെ പാരമ്പ ര്യവും പൈതൃകമൂല്യങ്ങളും കാത്തുസൂക്ഷിക്കാൻ ആത്മബലം നൽകുന്നു.

അഭിമാനിക്കുക, നല്ല കുടുംബങ്ങളാണു നാടിൻ്റെ സമ്പത്തും ഐശ്വര്യവും. നല്ല കുടും ബങ്ങളാണു നല്ല തലമുറകളുടെ ഈറ്റില്ലം. അഭിജാത കുടുംബങ്ങളാണു കുലീനരാഷ്ട്ര ത്തിന്റെ അടിസ്ഥാനം. ഓർക്കുക, ആഭിജാത്യം ഇന്നത്തെ കുടുംബനായകരിൽനിന്നു തുടങ്ങിവയ്ക്കാനും തുട രാനും കഴിയും. വിശ്വാസത്തിൻ്റെ, മൂല്യങ്ങളുടെ, സ്വഭാവമഹിമയുടെ കൂലീനത്വം സ്വയം ആർജിക്കുകയും നിലനിർത്തുകയും ചെയ്യുമെങ്കിൽ.